അസോസിയേഷന്‍

ജന്മനാടിന്റെ ഒരുമയും സ്നേഹവും പങ്കുവയ്ക്കാന്‍ മോനിപ്പള്ളിക്കാര്‍ ജൂലൈ 9ന് കേംബ്രിഡ്ജില്‍ ഒത്തുചേരുന്നു

കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി എന്ന ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ പ്രവാസികളുടെ പതിനാലാമത്‌ സംഗമം ജൂലൈ 9ന് കേംബ്രിഡ്ജില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. എല്ലാ വര്‍ഷവും യുകെയിലെ വിവിധ നഗരങ്ങളില്‍ നടത്തപ്പെടുന്ന സംഗമം ഈ വര്‍ഷം, ലോകപ്രശസ്തമായ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന കേംബ്രിഡ്ജിലാണ്.

ഷിനു നായര്‍- ലേഖ കുടുംബം ആതിഥ്യമരുളുന്ന ഈ സംഗമത്തിലേയ്ക്ക് യുകെയിലെ എല്ലാ മോനിപ്പള്ളിക്കാരും എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മോനിപ്പള്ളിക്കാരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ച യുകെയിലെ മോനിപ്പള്ളി പ്രവാസികളെ ഈ വര്‍ഷത്തെ സംഗമം മനോഹരവും സന്തോഷപ്രദവുമാക്കുവാന്‍ സംഘാടകര്‍ കേംബ്രിഡ്ജിലേയ്ക്ക് ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോബിന്‍ എബ്രഹാം- 07886393690
ജോയല്‍ ജോര്‍ജ്- 07723826778
സ്റ്റാര്‍ഡിന്‍ സ്റ്റിഫന്‍- 07723034946 എന്നിവരെ ബന്ധപ്പെടുക.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions