അസോസിയേഷന്‍

യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22,23,24 തിയതികളില്‍ നടക്കും. ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ബ്രുക്കില്‍ വച്ച് നടത്തപ്പെടുന്നതാണ്. മുട്ടുചിറയിലെ നൂറ്റമ്പതിലധികം കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , മുന്‍കൂട്ടി അറിയിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളര്‍പ്പിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ ഫാ വര്‍ഗീസ് നടക്കല്‍ മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും അദ്ദേഹമര്‍പ്പിക്കുന്ന വി.കുര്‍ബാനയോടെയാണ് സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികള്‍ ജൂലൈ 24 ഞായറാഴ്ച്ച ഉച്ചയോടു കൂടിയായിരിക്കും അവസാനിക്കുന്നത്. വിവിധ തരം കലാകായികപരിപാടികളും , മത്സരങ്ങളും സംഗമം വര്‍ണ്ണ ശബളമാക്കും. കൂടാതെ നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും

ജോണി കണിവേലില്‍ കണ്‍വീനറായി, രാജു കുര്യന്‍ ഇളമ്പാശ്ശേരില്‍ , ബൈജു കുര്യന്‍ ഇളമ്പാശ്ശേരില്‍ , ബിനു ജേക്കബ് കൊട്ടാരത്തില്‍, ബിന്ദു ബൈജു കൊട്ടാരത്തില്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. പ്രധാന സംഗമ ദിനമായ ജൂലൈ 23 ശനിയാഴ്ച ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ കാല സ്മരണകള്‍ അയവിറക്കാന്‍ കൂട്ടായ്മ അവസരമൊരുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണി കണിവേലില്‍: 07889800292.

ബിനു കൊട്ടാരത്തില്‍:

07830527516.

രാജു ഇളമ്പാശ്ശേരില്‍:

07886662537.

ബൈജു ഇളമ്പാശ്ശേരില്‍: 07815313185.

ബിന്ദു കൊട്ടാരത്തില്‍:

07897821258.

സംഗമം അഡ്രസ് :

The Peter Ashley Activtiy Cetnre

Fort Purbrook

Portsdown Hill Road

Cosham

Portsmouth

PO6 1BJ

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions