ചരമം

കിങ്സ്ലിനില്‍ മരണമടഞ്ഞ ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

കേംബ്രിഡ്ജ്‌ഷെയറിലെ കിങ്സ്ലിനിലെ കൗണ്‍സില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏറ്റുമാനൂര്‍ സ്വദേശി ജോണി എം കുര്യന്റെ(57) മൃതദേഹം സംസ്‌കരിച്ചു. കിങ്സ്ലിന്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ശുശ്രൂഷയിലും സംസ്‌കാര ചടങ്ങുകളിലും നിരവധി മലയാളികള്‍ പങ്കെടുത്തു. ഏറ്റുമാനൂരിലെ എം കുര്യന്‍ മാളിയേക്കല്‍ - മേരി കുര്യന്‍ തേമ്മാംകുഴിയില്‍ ദമ്പതികളുടെ മകനാണ്. ഭാര്യ മോളി. ലീമ, ഐമ എന്നിവരാണ് മക്കള്‍. മരുമകന്‍ മെബിന്‍. മാത്യു, ആനി, ജെയിംസ്, ജോസ്, ആന്റസ്, സജി, ഷിനില്‍, ആന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

ഈമാസം രണ്ടിനാണ് ജോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റില്‍ തനിച്ചായിരുന്നു ജോണി താമസിച്ചിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കേംബ്രിഡ്ജ്ഷെയറിലെ കിങ്സ്ലിനില്‍ ആയിരുന്നു അദ്ദേഹം താമസം. ഈമാസം നാലിന് രാവിലെ കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്താനായി ടിക്കറ്റ് ചെയ്തിരുന്നതാണ് ജോണി. ഇതനുസരിച്ചു ബന്ധുക്കള്‍ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനത്തില്‍ അങ്ങനെയൊരാള്‍ യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുകെയില്‍ പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ആണ് രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.




  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions