ചരമം

മരിയ ബാബുവിന്റെ സംസ്‌കാരം 31ന്; ആദരാഞ്ജലികളുമായി മലയാളി സമൂഹം


ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മരിയ ബാബുവിനു ആദരാഞ്ജലികളുമായിമലയാളി സമൂഹം. മരിയാ ബാബു ഈമാസം 11ന് വിടപറഞ്ഞത്. 31നാണ് മരിയയുടെ സംസ്‌കാരം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10.15ന് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ച് ശുശ്രൂഷാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 12.15 മുതല്‍ 1.15 വരെ പൊതുദര്‍ശനവും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സില്‍വര്‍ഡെയില്‍ സെമിത്തേരിയില്‍ ഈണ് സംസ്‌കാരം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ട്രെഷറര്‍ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളാണ് 21കാരിയായ മരിയ ബാബു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ ആശുപത്രില്‍ വച്ചാണ് മരണം സംഭവിച്ചത്. ചാലക്കുടി സ്വദേശികളാണ് ബാബു തോമസും കുടുംബവും.

ദേവാലയത്തിന്റെ വിലാസം

St. Joseph's Catholic Church, Hall St. Burslem, Stoke on Trent, ST6 4BB

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Silverdale Cemetry, Newcastle-under-Lyme, Silverdale, Newcastle, ST5 6PA

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions