അസോസിയേഷന്‍

യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം

യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ശനിയാഴ്ച ബെര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ട്രഷറര്‍ സോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് 20222023 വര്‍ഷത്തേക്കുള്ള മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി പോള്‍ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റിയംഗമായി ജയകുമാര്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ യുക്മ നാഷണല്‍ ജോയിന്റ് ട്രഷററും,മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റുമായിരുന്നു വെഡ്‌സ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസില്‍ നിന്നുമുള്ള ജയകുമാര്‍ നായര്‍. റീജിയന്‍ പ്രസിഡന്റായി കവന്‍ട്രി കേരള കമ്യൂണിറ്റി മുന്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കെ.സി.എ റെഡിച്ചില്‍ നിന്നുമുള്ള പീറ്റര്‍ ജോസഫും ട്രഷററായി നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറിയും പ്രമുഖ സോളിസിറ്ററും കൂടിയായ അഡ്വ. ജോബി പുതുക്കുളങ്ങരയും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിബു ജോസഫ്, എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ആനി കുര്യന്‍, ജോയിന്റ് സെക്രട്ടറിമാരായി മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്റ്റണ്‍ വൈസ് പ്രസിഡന്റ് ജോണ്‍ വടക്കേമുറി, എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മുന്‍ സെക്രട്ടറി സിനി ആന്റോ, ജോയിന്റ് ട്രഷററായി വാര്‍വിക് & ലീന്‍ടണ്‍ മുന്‍ പ്രസിഡന്റ് ലൂയിസ് മേനാച്ചേരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാരിറ്റി കോര്‍ഡിനേറ്ററായി എര്‍ഡിംഗ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, കലാമേള കണ്‍വീനറായി എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുമുള്ള ഷാജില്‍ തോമസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി കേരള ക്ലബ് നനീറ്റണില്‍ നിന്നുമുള്ള സെന്‍സ് ജോസും റീജിയന്‍ പി. ആര്‍. ഒ ആയി മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണില്‍ നിന്നുമുള്ള അഡ്വ. ജിജി മാത്യു, വള്ളംകളി കോര്‍ഡിനേറ്ററായി നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുമുള്ള കുരുവിള തോമസ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാന്‍ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് നിയന്ത്രിച്ച യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, ബൈജു തോമസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions