ചരമം

പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുമ്പട്ടി സ്‌റ്റേഷനിലെ സിപിഒ അനീഷിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പ്ലാവിന്‍കൂട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

അനീഷിന് ജോലി സംബന്ധമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം അനീഷ് അമ്മയോട് പറഞ്ഞിരുന്നെന്നാണ് വിവരം. വീടിന്റെ മുകളിലെ നിലയിലേക്ക് കയറി പോയ അനീഷിനെ കുറേ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് മുറിയിലേക്ക് എത്തിയപ്പോള്‍ അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി അനീഷിനെ കെട്ടഴിച്ച് താഴെയിറക്കി ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions