യുകെ മലയാളികളെ ഞെട്ടിച്ചു തുടരെ മരണവാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയ യുകെ മലയാളിയുവതിയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലണ്ടനിലെ ഡെഗാനമില്‍ താമസിക്കുന്ന കരവാളൂര്‍, പാറവിള, ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ജൂലി ജോണ്‍ (45 ) ആണ് വിടവാങ്ങിയത് . സംസ്കാരം പിന്നീട്.
യു.കെയില്‍ കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. അഞ്ചല്‍ സ്വദേശി പ്രകാശ് ഉമ്മനാണ് ഭര്‍ത്താവ്. ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ് എന്നിവര്‍ മക്കളാണ്. ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് പ്രകാശും ഭാര്യ ജൂലിയും.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരന്‍ ജയഘോഷ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ദുഃഖവാര്‍ത്തയാണ് ഈ കുടുംബത്തെ തേടിയെത്തിയത്
പിതാവ്: ചാക്കോ ജോണ്‍, മാതാവ്: മറിയ ജോണ്‍.