അസോസിയേഷന്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണ് നവസാരഥികള്‍; സുരേന്ദ്രന്‍ ആരക്കോട്ട് പ്രസിഡന്റ് ; ജിപ്‌സണ്‍ തോമസ് സെക്രട്ടറി

യുക്മയുടെ ഏറ്റവു0 വലിയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം ജൂണ്‍ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററില്‍ നടന്നു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്റണി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു.

യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവര്‍ത്തങ്ങളുടെ അവലോകനം നടത്തുകയും, കോവിഡ് കാലത്തെ സകല തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പുക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തുകയും ചെയ്തു.

ശേഷം, യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗവുമായ വര്‍ഗീസ് ജോണ്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും കാര്യക്ഷമവുമായ നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്തുവാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകായും ചെയ്തു.

തുടര്‍ന്ന് മനോജ് കുമാര്‍ പിള്ള 2022-23 വര്‍ഷത്തേക്കുള്ള സൗത്ത് ഈസ്റ്റ് റീജിയണ്‍ ഭാരവാഹികളുടെ ഒരു പാനല്‍ അവതരിപ്പിച്ചു. റീജിയണിലെ അംഗ അസോസിയേഷന്‍ ഭാരവാഹികളോടും യുക്മ പ്രതിനിധികളോടും ആശയവിനിമയം നടത്തി സമവായത്തിലൂടെ ഉരുത്തിരിഞ്ഞ ഒരു പാനലിനെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

ചര്‍ച്ചകള്‍ക്കുശേഷം ജനറല്‍ ബോഡി ഐകകണ്ഠമായി തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍:

നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായി ഷാജി തോമസ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി (DKC) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ മുന്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാജി തോമസ് യുക്മയുടെ സീനിയര്‍ നേതാക്കന്‍മാരില്‍ ഒരാളാണ്. നിലവില്‍ യുക്മ ചാരിറ്റി ട്രസ്റ്റി ബോര്‍ഡംഗമായും, ഡി കെ സി പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.

പ്രസിഡന്റായി സുരേന്ദ്രന്‍ ആരക്കോട്ട് ഡാര്‍ട്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ (DMA) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ന്യൂസ് അസോസിയേറ്റഡ് എഡിറ്ററും, മുന്‍ ഡാര്‍ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമാണ്. സെക്രട്ടറിയായി ജിപ്‌സണ്‍ തോമസ് (മലയാളീ അസോസിയേഷന്‍ റെഡ്ഹില്‍ സറേ (MARS), ട്രഷററായിസനോജ് ജോസും (സീമ ഈസ്റ്റ്‌ബോണ്‍ (SEEMA) തിരഞ്ഞെടുത്തപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി ഡെനീസ് വറീത് മലയാളീ അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത് (MAP), ക്ലാര പീറ്റര്‍ (ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷന്‍ സൗത്താള്‍ (BKA), ജോയിന്റ് സെക്രട്ടറിമാരായി ബേബിച്ചന്‍ തോമസ് (കാന്റര്‍ബറി കേരളൈറ്റ് അസോസിയേഷന്‍ (CKA), നിമ്മി റോഷ് അസോസിയേഷന്‍ ഓഫ് സ്‌ളോ മലയാളീസ് (ASM) എന്നിവരും, ജോയിന്റ് ട്രഷററായിജെയ്‌സണ്‍ മാത്യു (മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ (MAS) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ചാരിറ്റി കോഓര്‍ഡിനേറ്ററായി റെനോള്‍ഡ് മാനുവേല്‍ (ഡാര്‍ട്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ (DMA) നഴ്‌സസ് ഫോറം കോഓര്‍ഡിനേറ്ററായി ബൈജു ശ്രീനിവാസ് എച്ച്.എം.എ, ഹേയ്‌വാര്‍ഡ്‌സ് ഹീത്ത് (HMA), സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്ററായി ജോണ്‍സണ്‍ മാത്യൂസ് (ആഷ്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ (AMA) കലാമേള കോ ഓര്‍ഡിനേറ്ററായിസജി ലോഹിദാസ് കെ. സി. ഡബ്ല്യൂ. എ ക്രോയ്‌ഡോണ്‍ (KCWA), വള്ളം കളി കോഓര്‍ഡിനേറ്ററായിസാംസണ്‍ പോള്‍ മലയാളീ കമ്മ്യൂണിറ്റി ഹോര്‍ഷം (MCH) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.

നിയുക്ത പ്രസിഡന്റ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാര്‍ദ്ദവമായി അഭിനന്ദിച്ചു. തുടര്‍ന്നും യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രദാനം ചെയ്യാനും അംഗ അസോസിയേഷന്‍ ഭാരവാഹികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചായ സല്കാരങ്ങള്‍ക്കുശേഷം വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചു.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions