ചരമം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുഎഇയില്‍ മലയാളി യുവതി മരിച്ചു

യുഎഇയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍ താഴെ ഹഫ്​സലിന്റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അല്‍ ബിലയില്‍ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മകന്‍ മുഹമ്മദ്​ യിസാന്‍. പിതാവ്​: അബൂബക്കര്‍. മാതാവ്​: റംല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions