അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 2022-24 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡോ : ശ്രീനാഥ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കേരള ഗവണ്‍മെന്റ് ഗ്ലോബല്‍ അഡ്വൈസറും യുകെയിലെ ലിങ്കന്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചറുമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കെന്റില്‍ നിന്നുള്ള ഡോ : ഗ്രേഷ്യസ് സൈമണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി, ഇപ്പോള്‍ സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു. പ്രസിഡന്റ് വാല്‍സാളില്‍ നിന്നുള്ള സൈബിന്‍ പാലാട്ടി തല്‍സ്ഥാനം തുടരുന്നു. വൈസ് ചെയര്‍മാനായി കെന്റില്‍ നിന്നുള്ള പോള്‍ വര്‍ഗിസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിന്‍ഹാമില്‍ നിന്നുള്ള പ്രോബിന്‍ പോള്‍ കോട്ടക്കല്‍ തെരഞ്ഞിടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററില്‍ നിന്നുള്ള വേണു ചാലക്കുടി തുടരും. ട്രെഷരാറായി ചെസ്റ്റഫീല്‍ഡില്‍ നിന്നുള്ള ജിയോ ജോസഫ് വാഴപ്പിള്ളി തെരഞ്ഞടുക്കപ്പെട്ടു. യുകെ പ്രൊവിന്‍സ് വിമന്‍സ് ഫോറം കോ കോര്‍ഡിനേറ്ററായി ടാന്‍സി പാലാട്ടിയെ തെരഞ്ഞിടുത്തു.

യുകെ പ്രൊവിന്‍സ് ആരംഭിച്ചു രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള സെമിനാറുകള്‍ നടത്താന്‍ കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കു www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക.

സൈബിന്‍ പാലാട്ടി 07415653749.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions