ചരമം

വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്സ് അന്തരിച്ചു

മലയാളി സമൂഹത്തിനു വേദനയായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്സിന്റെ വിയോഗം. വൃക്ക സംബന്ധ അസുഖവുമായി വിശ്രമത്തില്‍ ആയിരുന്ന 64കാരിയായ ഏലിയാമ്മയാണ് അന്തരിച്ചത്. ഡയാലിസിസിന് പോകാന്‍ തയാറെടുക്കവേ പെട്ടെന്നാണ് മരണം. രാവിലെ ഒമ്പതു മണിയോടെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകണമെന്ന ചിന്തയിലായിരുന്നു ഏലിയാമ്മയും ഭര്‍ത്താവു സണ്ണിയും. ഡയാലിസിസിന് പോകുന്നതു മൂലം യാത്ര നീളുകയായിരുന്നു. അതിടെയാണ്
അപ്രതീക്ഷിതമായി ഏലിയാമ്മയുടെ വിയോഗം.

കുടുംബം ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഏലിയാമ്മയും സണ്ണിയും 17 വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്.

അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും വിശ്രമവുമായി കഴിയുകയായിരുന്നു. സൗദിയിലെ ദമാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത ശേഷമാണ് ഗ്ലാസ്‌ഗോയില്‍ നഴ്‌സായി ജോലിക്കെത്തിയത്.

മൃതദേഹം നാട്ടില്‍ എത്തിച്ച് കുടുംബ കല്ലറയില്‍ സംസാരിക്കും.ഗ്ലാസ്‌ഗോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും .ശേഷമാകും സംസ്‌കാരത്തിന് നാട്ടിലേക്ക് കൊണ്ടുപോകുക.

ഓസ്‌ട്രേലിയയിലുള്ള മകള്‍ ഡോ ടെന്നി സണ്ണിയും നാട്ടിലേക്കെത്തും. മറ്റു മക്കളായ ഓക്‌സ്‌ഫോര്‍ഡില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ടെജി സണ്ണിയും ഗ്ലാസ്‌ഗോയില്‍ എഞ്ചിനീയറായ ടെറി സണ്ണിയും നാട്ടിലേക്ക് പിതാവിനൊപ്പം പോരും. രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്കുള്ളത്.പത്തനംതിട്ട നിരന്നനിലത്തു കുടുംബാംഗമാണ്.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions