പത്തനംതിട്ട: അടൂര്‍ ഏനാത്ത പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പളളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 മരണം. മടവൂര്‍ സ്വദേശികളായ വലംപിരിപിളളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ(63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത് എന്നിവരാണ് മരിച്ചത്. ചടയമംഗലം സ്വദേശികളായ നാല് പേര്‍ക്കും പരിക്കേറ്റു.
ചടയമംഗലം അനസ്സ് മന്‍സിലില്‍ അനസ്സ്(26), മേലേതില്‍ വീട്ടില്‍ ജിതിന്‍(26), അജാസ് മന്‍സിലില്‍ അജാസ്(25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയ്ക്കാണ് നടന്നത്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്നു. എതിരെ കൊച്ചിയില്‍ നിന്ന് ചടയമംഗലത്തേയ്ക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.