ചരമം

ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

ജൂണ്‍ 28ന് ഗ്ലാസ്‌ഗോയില്‍ അന്തരിച്ച ഏലിയാമ്മ ജോര്‍ജ്ജിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തികളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടില്‍ വച്ച് ശുശ്രൂഷ ചടങ്ങുകള്‍ക്ക് ശേഷം തോന്ന്യാമല സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണംഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്ലാസ്‌ഗോയിലും പൊതു ദര്‍ശനം നടത്തിയിരുന്നു. ഈ മാസം അറിന് ബെല്‍ഷില്ലിലെ കോ ഓപ്പ് ഫ്യൂണറല്‍ കെയറില്‍ നടത്തിയ പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ ഡയാലിസിന് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

ഏതാനും വര്‍ഷമായി വൃക്ക സംബന്ധിച്ച അസുഖവുമായി വിശ്രമത്തിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഏലിയാമ്മ ജോലിക്ക് പോയിരുന്നില്ല. മരുന്നും വിശ്രമവുമായി കഴിയുകയായിരുന്നു.

സൗദിയിലെ ദമാം ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത ശേഷമാണ് ഗ്ലാസ്‌ഗോയില്‍ നഴ്‌സായി ജോലിക്കെത്തിയത്. നാട്ടിലേക്ക് പോകണമെന്ന ചിന്തയിലായിരുന്നു ഏലിയാമ്മയും ഭര്‍ത്താവ് സണ്ണിയും. ഡയാലിസിസിന് വിധേയമായതിനാല്‍ തടസ്സങ്ങളും മൂലം യാത്ര നീളുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

ഓസ്‌ട്രേലിയയിലുള്ള മകള്‍ ഡോ ടെന്നി സണ്ണി നാട്ടിലേക്കാണ് അമ്മയെ കാണാനെത്തിയത്. മറ്റ് മക്കളായഓക്‌സ്‌ഫോര്‍ഡില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ടെജി സണ്ണിയും ഗ്ലാസ്‌ഗോയില്‍ എഞ്ചിനീയറായ ടെറി സണ്ണിയും നാട്ടിലെത്തി. രണ്ടു പെണ്‍ മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്കുള്ളത്.
സണ്ണി പത്തനംതിട്ട നിരന്നനിലത്തു കുടുംബാംഗമാണ്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions