മകനൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തി നോട്ടിങ്ഹാമില്‍ മരണമടഞ്ഞ ചാലക്കുടി സ്വദേശിയുടെ പൊതുദര്‍ശനം 30ന് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏക മകനൊപ്പം താമസിക്കാന്‍ എത്തിയ ചാലക്കുടി ചട്ടിക്കുളം സ്വദേശിയായ പൗലോസി(72)നെ രണ്ട് ദിവസം മുമ്പാണ് ആകസ്മിക മരണം തേടിയെത്തിയത്. നോട്ടിങ്ഹാംഷെയറിലെ വെര്‍സോപ്പില്‍ താമസിക്കുന്ന രാജ് പോളിന്റെ പിതാവാണ് പൗലോസ്. പൗലോസിന്റെ പൊതുദര്‍ശനം പ്രാര്‍ത്ഥനയും സെന്റ് ജോസഫ് വര്‍ക്കര്‍ കാത്തലിക് ചര്‍ച്ചിലാണ് നടക്കുക. രാവിലെ 11 മണിക്കാണ് പൊതുദര്‍ശന സമയം.
നഴ്സായ മകന്‍ രാജ് പോള്‍ ജോലി കഴിഞ്ഞെത്തിയ ശേഷം അപ്പനും മകനും ഒന്നിച്ചു നടക്കാന്‍ ഇറങ്ങിയപ്പോള്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എന്നാല്‍ ഹൃദ്രോഗ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സ നല്‍കാന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍ മരണം സംഭവിക്കുക ആയിരുന്നു.
12 വര്‍ഷമായി യുകെ മലയാളിയാണ് രാജ്. ഇദ്ദേഹം പോര്‍ട്സ്മൗത്തില്‍ നീണ്ട കാലം കഴിഞ്ഞ ശേഷമാണു വര്‍സോപ്പില്‍ ജോലിക്കെത്തുന്നത്. ഡോണ്‍കാസ്റ്റര്‍ ബസ്സറ്റലോ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
രാജ് പൗലോസിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് പരേതന്. രചനയും രഞ്ജിയും. ഇവര്‍ നാട്ടിലായതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. മെയ് 22നു യുകെയില്‍ എത്തിയ പൗലോസ് കഴിഞ്ഞ രണ്ടു മാസവും യാതൊരു ശാരീരിക അസ്വസ്ഥതയും കൂടാതെയാണ് കഴിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: St Joseph the worker Catholic church Worksop 101 Wingfield Avenue s81 0sf