ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ തലമുറയില്‍ പെട്ട, സൗത്താളില്‍ അന്തരിച്ച ഫ്രാന്‍സിസ് സക്കറിയക്ക് അടുത്തമാസം 12ന് യാത്രാമൊഴി. ശനിയാഴ്ചയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. പ്രായാധിക്യം സംബന്ധിച്ച അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്നും യുകെയില്‍ എത്തി ജീവിതം കരുപ്പിടിപ്പിച്ച ഫ്രാന്‍സിസ് ഒട്ടേറെയാളുകള്‍ക്ക് ആശ്രയവുമായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ മേരി ഫ്രാന്‍സിസ്.
അടുത്തമാസം 12നു അദ്ദേഹത്തിന് യാത്ര മൊഴി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സൗത്താല്‍ മലയാളി സമൂഹം. അന്ന് സെന്റ് ആന്‍സലെം പള്ളിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഹാന്‍ഡ്സ്വര്‍ത്ത് ശ്മശാനത്തില്‍ സംസ്‌കാരം നടത്താനാണു ഒരുക്കങ്ങള്‍ .