ചരമം

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് വിട


കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) വിടവാങ്ങി. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു .

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും തേഡ്ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാര്‍ക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മനിയില്‍ 30 വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു.
1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും എകെജിക്കൊപ്പവും ഏറെക്കാലം പ്രവര്‍ത്തിച്ചു. 1962ല്‍ ബര്‍ലിനില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങളുടെ ലേഖകനായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വിഎസിനൊപ്പം നിന്ന കുഞ്ഞനന്തന്‍നായര്‍ 2005ല്‍ പുറത്തായി. 2015ല്‍ ബെര്‍ലിന്‍ സിപിഎമ്മുമായി അടുക്കുകയും പാര്‍ട്ടി വീണ്ടും അംഗത്വം നല്‍കുകയും ചെയ്തു.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions