ബിസിനസ്‌

അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകള്‍ കൂട്ടും; മോര്‍ട്ഗേജുകാര്‍ക്കു കനത്ത പ്രഹരം

പലിശ നിരക്കുകള്‍ കൂട്ടിയുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഹരം തുടരും. അടുത്ത മാസം 0.5% നിരക്ക് വര്‍ദ്ധനയാണ് വരുക. ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് പലിശ നിരക്കുകള്‍ കൂട്ടേണ്ടി വരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നത് മോര്‍ട്ഗേജുകാരെയും ബാധിക്കും.

പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റോയിറ്റേഴ്‌സ് നടത്തിയ സര്‍വയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് 51 ഇക്കണോമിസ്റ്റുകളില്‍ 30 പേരും അഭിപ്രായപ്പെട്ടത്. ബാക്കിയുള്ള 21 പേരാകട്ടെ 0.25 ശതമാനം പോയിന്റ് ഉയര്‍ന്ന് 2 ശതമാനത്തില്‍ എത്തുമെന്നും പ്രവചിക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 1.75 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. 27 വര്‍ഷത്തിനിടെ ഏറ്റവും വലിയ വര്‍ദ്ധനവാണ് നടപ്പാക്കിയത്. പണപ്പെരുപ്പം പിടിവിട്ട് ഉയര്‍ന്നതോടെയാണ് ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിന്നും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.

പണപ്പെരുപ്പം ജൂണില്‍ 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9.4 ശതമാനത്തില്‍ എത്തിയിരുന്നു. എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നതിനാല്‍ ഓട്ടം സീസണില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions