ചരമം

തൃശൂരില്‍ മകള്‍ അമ്മയെ എലിവിഷം നല്‍കി കൊലപ്പെടുത്തി; അച്ഛന്‍ രക്ഷപ്പെട്ടു


തൃശൂര്‍: തൃശൂരില്‍ മകള്‍ അമ്മയ്ക്ക് എലിവിഷം നല്‍കി കൊന്നു. കുന്ദംകുളം കീഴൂര്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (57) കൊല്ലപ്പെട്ടത്. മകള്‍ ഇന്ദുലേഖയെ പോലീസ് അറസ്റ്റുചെയ്തു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് വിവരം. അച്ഛന് വിഷം നല്‍കിയെങ്കിലും രക്ഷപ്പെട്ടു. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ഈ ക്രൂര നീക്കം. കഴിഞ്ഞ 17നായിരുന്നു സംഭവം. ഇരുവരേയും കൊല്ലാനായി ഇന്ദുലേഖ അച്ഛനും അമ്മയ്ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റത്തെ തുടര്‍ന്ന് അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. വിഷം ഉള്ളില്‍ ചെന്ന രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അസുഖം ബാധിച്ചെന്ന പേരില്‍ രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ തൃശൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് രുക്മിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലൂടെയാണ് കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. രുക്മിണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രുക്മിണി കൊല്ലപ്പെട്ടത്.

വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മകള്‍ ഇന്ദുലേഖ കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഇവര്‍ക്ക് ഉണ്ടായിരുന്നു. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കി അത് തീര്‍ക്കാനായിരുന്നു ഇന്ദുലേഖയുടെ നീക്കം. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions