അസോസിയേഷന്‍

രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കോട്ടയത്തെ ആല്‍ബിനായി വോക്കിങ് കാരുണ്യ സഹായം തേടുന്നു



കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തില്‍ വയലയില്‍ താമസിക്കും ആല്‍ബിന്‍ ജോര്‍ജ് രണ്ടു കിഡ്‌നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകര്‍ന്നിരിക്കുകയാണ്. അഞ്ചു വര്ഷങ്ങള്ക്കു മുന്‍പ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാന്‍ ശ്രെമിക്കവെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധായനായപ്പോള്‍ ആണ് അറിയുന്നത് തന്റെ രണ്ടു കിഡ്‌നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആല്‍ബിനുള്ളത്. മൂത്ത മകനായ ആല്‍ബിന്‍ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാല്‍ തന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആല്‍ബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ചികിത്സകള്‍തന്നെ ഈ നിര്‍ധന കുടുംബത്തെ വലിയൊരുകടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തില്‍ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല.

കിഡ്‌നി മാറ്റിവയ്ക്കുവാന്‍ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ നല്ലവരായ സുഹൃത്തുക്കള്‍ നല്‍കുന്ന ഓരോ ചെറിയ സഹായവും ആല്‍ബിന്റെ ജീവന്റെ വിലയായിരിക്കും. പ്രിയമുള്ളവരേ നിങ്ങളാല്‍ കഴിയുന്ന സഹായം സെപ്റ്റംബര്‍ പതിനുമുന്പായി വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.


Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charities Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions