ചരമം

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരണമടഞ്ഞു


കോട്ടയം: ദുബായില്‍ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ അബോധാവസ്ഥയിലായ മണിമല സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) മിനി എല്‍സ ആന്റണി (52) യാണ്‌ ഇന്നലെ വെളുപ്പിന്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു മിനിയുടെയും ഭര്‍ത്താവിന്റെയും യാത്ര.

ദുബായില്‍ ജോലി ചെയ്യുന്ന മിനി മണിമലയിലെ വീട്ടിലേക്കു വരുമ്പോഴായിരുന്നു മരണം. യാത്രയ്ക്കിടെ മിനി അബോധാവസ്ഥയിലാകുകയായിരുന്നു. വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി ഉടനെ തന്നെ ഇവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം അങ്കമാലി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌. ഭര്‍ത്താവ്‌: റോയി. പിതാവ്‌ ആന്റണി. മാതാവ്‌: റോസമ്മ.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions