ചരമം

പട്ടി കടിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു



നെടുമങ്ങാട്: പട്ടി കടിച്ച് പേവിഷബാധയ്ക്കെതിരേ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്.

ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് വാക്സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്‌സിന്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു.

ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു.

ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions