അസോസിയേഷന്‍

ആഷ്‌ഫോര്‍ഡില്‍ 'ആറാട്ട് 2022 'ന് ശനിയാഴ്ച തിരിതെളിയും

ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്റെ 18ാമത് ഓണാഘോഷം 'ആറാട്ട് 2022 'ശനിയാഴ്ച രാവിലെ 9.30 മുതല്‍ സിംഗിള്‍ടണ്‍ വില്ലേജ് ടൗണ്‍ ഹാള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ (മാവേലി നഗര്‍) എന്നീ വേദിയില്‍ വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് സിംഗിള്‍ടണ്‍ വില്ലേജ് ഹാളില്‍ അത്തപൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുര്‍ന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പും.

ഉച്ചകഴിഞ്ഞ് 2.00 മണിക്ക് നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂളില്‍ വടംവലി മത്സരം നടക്കും. തുടര്‍ന്ന് നാടന്‍ പാര്‍ട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മൊബ് അമ്പതോളം കലാകാരികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിദ്ധ വാഗ്മിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ മുഖ്യ അതിഥിയായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും.

ശേഷം നാലു മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു തെള്ളിയില്‍ സംഗീതം നല്‍കിയ അവതരണ ഗാനം, കവിത ടീച്ചര്‍ ചിട്ടപ്പെടുത്തി നാല്‍പതോളം കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ആറാട്ട് 22ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് ,സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാല്‍ 'ആറാട്ട് -22' കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

കലാസ്‌നേഹികളായ മുഴുവന്‍ ആളുകളോടും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്‌സി. കമ്മറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദികളുടെ വിലാസം

സിംഗിള്‍ടണ്‍ വില്ലേജ് ഹാള്‍

ആഷ്‌ഫോര്‍ഡ് TN 23 5LB

ദി നോര്‍ത്തേണ്‍ നാച്ച്ബുള്‍ സ്‌കൂള്‍

Huthe road TN 24 0 QJ

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions