ചരമം

കിടപ്പുരോഗിയായ സഹോദരനെ മൃഗഡോക്ടര്‍ കുത്തിക്കൊന്നു

വര്‍ക്കലയില്‍ കിടപ്പുരോഗിയെ മദ്യലഹരിയില്‍ എത്തിയ മൃഗഡോക്ടറായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (41) ആണ് മരിച്ചത്. വീട്ടിലെ ഔട്ട്ഹൗസില്‍ തമിഴ്‌നാട് സ്വദേശിയായ സഹായിക്കൊപ്പം താമസിച്ചിരുന്ന സന്ദീപിനെ സഹോദരന്‍ സന്തോഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ എത്തിയ സന്തോഷ്, സന്ദീപിന്റെ ഭക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ചിരുന്ന ട്യുബുകള്‍ വലിച്ചുപറിച്ചു. തുടര്‍ന്ന് നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സന്ദീപ് തത്ക്ഷണം മരിച്ചു. അക്രമം തടയാന്‍ സഹായിശ്രമിച്ചെങ്കിലും നടന്നില്ല. സഹായി തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് നാല് വര്‍ഷമായി കിടപ്പിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് കഴിഞ്ഞിരുന്നത്. ഇടുക്കിയില്‍ മൃഗഡോക്ടറായി സേവനം ചെയ്തിരുന്ന സന്തോഷ് കുറച്ചുനാളായി സസ്‌പെന്‍ഷനിലാണ്.

സന്തോഷിനെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ നടന്ന ആക്രമണമാണോ അതോ മറ്റെന്തിലും കാരണമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions