യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയില്‍സില്‍ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിന്റെ മാതാവ് ചിറ്റാരിക്കല്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിന്‍ (80) നാട്ടില്‍ നിര്യാതയായി. അസുഖബാധിതയായതിനെ തുടര്‍ന്ന് കുറച്ച് നാളായി ബെന്നി അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടില്‍ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേല്‍ കുടുംബാംമാണ്.
മക്കള്‍- ബെന്നി അഗസ്റ്റിള്‍, ഷാജി, ഷിബി, ഫാ. ബിജു എസ്.വി.ഡി.
മരുമക്കള്‍- റെസ്സി അനന്തകുളം, മിനി വേങ്ങച്ചുവട്ടില്‍, ഷൈനി പേത്താനാംമുഴിയില്‍.
സംസ്കാര ശുശൂഷകള്‍ ഇന്ന് തോമാപുരം സെന്റ്. തോമസ് ഫൊറോനാ ദേവാലയത്തില്‍.