അസോസിയേഷന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച എത്തും; നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍

ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക റസിഡന്റ് വൈസ്‌ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ , ഹരികൃഷ്ണന്‍ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവര്‍ ലണ്ടനില്‍ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനില്‍ നടക്കും. ഒന്‍പതാം തീയതി രാവിലെ ഒന്‍പതു മണിക്ക് ലണ്ടനില്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന ലോക കേരള സഭ യൂറോപ്പ് - യുകെ സമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെക്കൂടാതെ സ്പീക്കര്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി, നോര്‍ക്ക റെസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മറ്റ് നോര്‍ക്ക പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

പ്രതിനിധി സമ്മേളനത്തില്‍ പ്രവാസിമലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു യൂറോപ്പില്‍ നിന്നുള്ള ലോക കേരള സഭ അംഗങ്ങളും, എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ വ്യവസായ രംഗത്തെ പ്രമുഖരും യുകെയിലെയും യൂറോപ്പിലെയും മലയാളികളായ പ്രധാന ബിസ്സിനസ്സുകാരും, സാംസ്‌ക്കാരിക, രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉള്‍പ്പടെ നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളില്‍ നോര്‍ക്ക പ്രതിനിധികള്‍ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും .

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുടെ സംവദിക്കുവാനും മുഖ്യന്ത്രിമാരും , മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ ശനിയാഴ്ച ലണ്ടനില്‍ എത്തും.

പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്‌കാരിക പരിപാടിയിലും പങ്കെടുത്തു പരിപാടികള്‍ വന്‍ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.



  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions