ചരമം

അലീനയുടെ സംസ്‌കാരം വ്യാഴാഴ്ച; ആദരാഞ്ജലികളുമായി മലയാളി സമൂഹം

ഹൃദ്രോഗത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ നോര്‍ത്ത് വെയില്‍സിലെ മലയാളി പെണ്‍കുട്ടി അലീന(15)യ്ക്ക് ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം. വ്യാഴാഴ്ചയാണ് അലീനയുടെ സംസ്‌കാരം നടക്കുക. ഉച്ചയ്ക്ക് 12.30ഓടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ഔര്‍ ലേഡി ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ബാങ്കോറില്‍ മൃതദേഹം എത്തിക്കുക. ശേഷം ഒരു മണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടു മണിയോടെ ബാങ്കോര്‍ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും. അലീനയെ അവസാനമായി കാണുവാന്‍ എത്തുന്നവര്‍ പൂക്കള്‍ കൊണ്ടു വരേണ്ടതില്ലെന്നും ആ തുക റൊണാള്‍ഡ് മക്‌ഡോണാള്‍ഡ് ഹൗസ് ചാരിറ്റി ആന്റ് ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനു സമര്‍പ്പിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് തുടക്കത്തില്‍ ലിവര്‍പൂളിലെ ഹൃദ്രോഗ ചികിത്സയ്ക്കുള്ള ആശുപത്രിയിലാണ് അലീനയെ പരിചരിച്ചിരുന്നത് . നീണ്ട നാളത്തെ ഇവിടുത്തെ ചികിത്സയെ തുടര്‍ന്നാണ് ഹൃദയ വാല്‍വുകള്‍ മാറ്റി വച്ചാല്‍ മാത്രമേ അലീനയെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇതിനായി ഈ രംഗത്ത് യുകെയിലെ തന്നെ അറിയപ്പെടുന്ന ആശുപത്രിയായ ന്യുകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റല്‍ തിരഞ്ഞെടുക്കുക ആയിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി അലീനയും മാതാപിതാക്കളും ന്യുകാസില്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശം അനുസരിച്ചു കഴിയുക ആയിരുന്നു. ഒടുവില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഹൃദയ ശസ്ത്രക്രിയ നിശ്ചയിച്ചത് കഴിഞ്ഞ ദിവസമാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും അലീന ജീവിതത്തിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ജീവന്‍ രക്ഷ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സഹായത്തോടെ അലീനയെ മടക്കി വിളിക്കാന്‍ നടത്തിയ മുഴുവന്‍ ശ്രമങ്ങളും പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 27ന് അലീന യാത്രയായി.

മൂവാറ്റുപുഴ ആരക്കുന്നം സ്വദേശിയായ ബിജുവിന്റെയും ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിയയായ സിജിയുടെയും മകളാണ് അലീന. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.

ദേവാലയത്തിന്റെ വിലാസം

Our Lady and St. James Church, Holyhead Rd, Bangor, LL57 2EH

ക്രിമറ്റോറിയത്തിന്റെ വിലാസം

Bangor Crematorium, Llandegla Rd, Bangor, LL57 4BP

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions