ബെഡ്ഫോര്‍ഡില്‍ മരണത്തിനു കീഴടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈമാസം 27ന്. 27ന് രാവിലെ 10.30 മുതല്‍ ബെഡ്‌ഫോര്‍ഡിലെ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചിലാണ് പൊതുദര്‍ശന ചടങ്ങുകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കുക. ശേഷം 12 മണിയോടെ വൂട്ടന്‍ സെമിട്രിയില്‍ സംസ്‌കാരവും നടക്കും.
ചാക്കോ മാത്യു (ജെയിംസ്) - എല്‍സി മാത്യു ദമ്പതികളുടെ ഇളയ മകള്‍ ജീന മാത്യു ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ബള്‍ഗേറിയയിയിലെ സോഫിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജീന കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു. പഠനം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ജീനയെ മരണം കവര്‍ന്നത്.
നാട്ടില്‍ ചെങ്ങന്നൂര്‍ സ്വദേശികളാണ് ജീനയുടെ മാതാപിതാക്കള്‍. ചാക്കോ മാത്യുവിന്റെയും എല്‍സിയുടെയും രണ്ടാമത്തെ മകളാണ് ജീന. മൂത്തമകള്‍ ജെനി വിവാഹം കഴിഞ്ഞ് ബെഡ്ഫോര്‍ഡില്‍ തന്നെയാണ് താമസം.
ദേവാലയത്തിന്റെ വിലാസം
Christ the King Church, Harrowden Road, Bedford, MK42 0SP
സെമിത്തേരിയുടെ വിലാസം
Wootton Cemetery, Wootton Road, Bedford, MK43 9DG
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കവന്‍ട്രിയില്‍ മകനെ കാണാനെത്തിയ മാതാവിനെ അപ്രതീക്ഷിതമായി മരണം വിളിച്ചത്. കവന്‍ട്രി മലയാളിയായ എല്‍വിന്റെ അമ്മ എല്‍സി (68) ദിവസങ്ങള്‍ക്ക് മുന്‍പാണ് മകനും കുടുംബത്തിനും ഒപ്പം കഴിയാന്‍ യുകെയില്‍ എത്തിയത്. 28ന് രാവിലെ 11.30നാണ് എല്‍സിയുടെ പൊതുദര്‍ശനവും ശുശ്രൂഷകളും ശേഷം സംസ്‌കാരവും നിശ്ചയിച്ചിരിക്കുന്നത്. മാതാവിന്റെ മരണ വിവരം അറിഞ്ഞ് അയര്‍ലന്റിലുള്ള മകള്‍ സ്വപ്‌നയും കവന്‍ട്രിയിലേക്ക് എത്തിയിട്ടുണ്ട്.
നാട്ടില്‍ കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ കുടുംബം റാന്നി സ്വദേശികളാണ്. എന്നാല്‍ ഇപ്പോള്‍ കുടുംബ ബന്ധുക്കളില്‍ നല്ല പങ്കും കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയവരാണ്. കോയമ്പത്തൂര്‍ അബട്ണ്ട് ലൈഫ് ചര്‍ച്ച് അംഗമാണ് എല്‍സി. ഈമാസം നാലാം തീയതിയാണ് എല്‍സി മകനെയും കുടുംബത്തെയും കാണാന്‍ യുകെയില്‍ എത്തിയത്. കാര്യമായ ശാരീരിക പ്രയാസങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എല്‍സി പെട്ടെന്ന്
അസ്വസ്ഥത തോന്നി കുഴഞ്ഞു വീഴുക ആയിരുന്നു.
പരേതനായ റിട്ട എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ സി എം ജോസഫിന്റെ പത്നിയാണ് എല്‍സി. ചള്ളുപറമ്പില്‍ കുടുംബാംഗമാണ് എല്‍സി. കവന്‍ട്രി ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സ് ജിന്റായും അയര്‍ലന്‍ഡ് മലയാളിയായ ജെറോമുമാണ് മരുമക്കള്‍. ലിവിങ്സ്റ്റണ്‍ ജോസഫ്, ബെവന്‍ ജെറോം, ബെവിസ് ജെറോം എന്നിവര്‍ പേരക്കുട്ടികളുമാണ്.