അസോസിയേഷന്‍

കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് യുക്മ കലാമേളകള്‍ വേദികളിലേക്ക്; ആദ്യകലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യുകെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ യുക്മ കലാമേളകള്‍ ഭീകര താണ്ഡവമാടിയ കോവിഡിനെ ഭയന്ന് വേദികളില്‍ നിന്നും മാറി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയപ്പോള്‍ യുകെ മലയാളികളുടെ ഒത്ത് ചേരലിന്റേയും കൂട്ടായ്മയുടെയും വലിയ വേദി നഷ്ടബോധത്തിന്റെ നൊമ്പരമുണര്‍ത്തുന്ന ഒന്നായി മാറിയിരുന്നു. കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് വീണ്ടും യുക്മ കലാമേളകള്‍ വേദികളിലേക്ക് തിരിച്ചെത്തുന്നു. 2022 ലെ റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ കലാമേള ഇന്ന് (ശനിയാഴ്ച) ഈസ്റ്റ് ആംഗ്ലിയ റീജിയനിലാണ് അരങ്ങേറുന്നത്. റൈലേയിലെ സ്വയിന്‍ പാര്‍ക്ക് സ്‌കൂളില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതോടെ യുക്മയുടെ 2022ലെ കലാ മാമാങ്കങ്ങള്‍ക്ക് തുടക്കം കുറിക്കും. യുക്മ ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം ചടങ്ങില്‍ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാന ചടങ്ങില്‍ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ കലാമേള വിജയിപ്പിക്കുന്നതിനായി റൈലേയിലെത്തിച്ചേരും.

2022ലെ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേശീയ സമിതിയംഗം സണ്ണി മോന്‍ മത്തായി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് ജയ്‌സന്‍ ചാക്കോച്ചന്‍, സെക്രട്ടറി ജോബിന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു. യുക്മയിലെ കരുത്തരും അംഗബലം കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇരുപത്തിയൊന്ന് അംഗ അസോസിയേഷനുകള്‍ പങ്കെടുക്കുന്ന ഈ കലാമേള പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍പെന്നത്തേക്കാള്‍ വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചതെന്ന ഭാരവാഹികള്‍ അറിയിച്ചു.

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്‌കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു നാളെ മുതല്‍ കടന്നുവരികയാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലെങ്ങും ആവേശത്തിന്റെ പെരുംപറയുണര്‍ത്തിയാണ് കലകളുടെ ഈ മാമാങ്കം എത്തിച്ചേര്‍ന്നിരിക്കുന്നത്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള വന്‍പിച്ച വിജയമാക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള കണ്‍വീനര്‍ അലോഷ്യസ് ഗബ്രിയേല്‍ അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

അലോഷ്യസ് ഗബ്രിയേല്‍: 07831779621

ജോബിന്‍ ജോര്‍ജ്: 07574674480

ജയ്‌സന്‍ ചാക്കോച്ചന്‍: 07403957439

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions