യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. മക്കളോടൊത്ത് യുകെയില്‍ താമസത്തിനായി എത്തിയ മാതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് പുറത്തുവന്നത്. ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ നിര പ്രവര്‍ത്തകന്‍ ആയ ബിനോ ഫിലിപ്പിന്റെ മാതാവ് വത്സമ്മ ഫിലിപ്പ്(78) ആണ് മരിച്ചത്.
ശ്വാസ കോശ സംബന്ധമായ അസുഖത്താല്‍ ദീര്‍ഘകാലമായി ചികത്സയില്‍ ആയിരുന്നു വത്സമ്മ. ആശുപത്രിയിലും വീട്ടിലും ആയി ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണം വിളിക്കുകയായിരുന്നു. വത്സമ്മയുടെ മക്കളും മരുമക്കളും പേരകുട്ടികളും യുകെയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ റെസിഡന്‍സ് വിസയിലാണ് യുകെയില്‍ എത്തിയത്.
നാട്ടില്‍ അന്ത്യനിദ്ര ഒരുക്കണമെന്ന വത്സമ്മയുടെ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലാണ് മക്കള്‍. അതിനാല്‍ സംസ്‌കാരം സംബന്ധിച്ചുള്ള തീരുമാനം പിന്നിട് എടുക്കും.സംസ്‌കാരം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടത്താനാണ് ശ്രമിക്കുന്നത്.ബിനോ ഫിലിപ്പ് ,ബിന്‍സി അള്‍ഡര്‍ഷോട്ട് എന്നിവര്‍ മക്കളും മിനു ബിനോ, ബിജു അള്‍ഡര്‍ഷോട്ട് മരുമക്കളുമാണ്.