അസോസിയേഷന്‍

യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ സോണിയ ലൂബിയും ലോഗോ മത്സരത്തില്‍ ഡോണി ജോര്‍ജ്ജ് ജോസഫും വിജയികള്‍

ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ നിരവധിയാളുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും എട്ട് പതിറ്റാണ്ടിലധികം ഇന്ത്യന്‍ സംഗീത ലോകത്ത് ചക്രവര്‍ത്തിനിയായി വിരാജിച്ച അതുല്ല്യ സംഗീത പ്രതിഭ മണ്‍മറഞ്ഞ 'ലത മങ്കേഷ്‌കര്‍' ന്റെ പേരാണ് കലാമേള നഗറിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്.

ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള സോണിയ ലൂബി ബാര്‍ട്ട്‌സ് ഹെല്‍ത്ത് എന്‍.എച്ച്.എസ്സ് ട്രസ്റ്റില്‍ പ്രിസപ്റ്റര്‍ഷിപ്പ് പ്രോഗ്രാം ലീഡ് ആയി ജോലി ചെയ്യുന്നു. ഈസ്റ്റ് ലണ്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ വണ്ണിലെ സജീവാംഗമായ സോണിയ, യു.എന്‍.എഫ് ദേശീയ നേതൃനിരയിലെ ഒരു പ്രമുഖാംഗമാണ്. പുതുതായി യുകെയില്‍ എത്തുന്ന മലയാളി നഴ്‌സുമാര്‍ക്കായി യു.എന്‍.എഫ് നടത്തുന്ന ട്രെയിനിംഗ്കള്‍ക്ക് നേതൃത്വം നല്‍കുന്നതും സോണിയയാണ്. ആങ്കറിംഗ് ഏറെ ഇഷ്ടപ്പെടുന്ന സോണിയ, യു.കെ.കെ.സി.എ. ദേശീയ സമ്മേളനം ഉള്‍പ്പടെയുള്ള പ്രോഗ്രാമുകളുടെ ആങ്കറിംഗ് വളരെ ഭംഗിയായി നടത്തിയിട്ടുണ്ട്.

യു.കെ മലയാളികള്‍ക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ലണ്ടനില്‍ താമസിക്കുന്ന ഡോണി ജോര്‍ജ്ജ് ജോസഫാണ് വിജയിയായത്. നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ലോഗോ ഡിസൈന്‍ മത്സരത്തില്‍ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ഡോണി തയ്യാറാക്കിയ ലോഗോ ആശയപരമായും സാങ്കേതികമായും ഏറെ മികച്ചതെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തിയതായി മത്സര വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു.

കലാമേള നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ വിജയിയായ സോണിയക്ക് ഫലകവും ലോഗോ മത്സരത്തില്‍ വിജയിയായ ഡോണിക്ക് ക്യാഷ് അവാര്‍ഡും ഫലകവും നവംബര്‍ 5 ന് ചെല്‍റ്റന്‍ഹാമിലെ ദേശീയ കലാമേള വേദിയില്‍ വെച്ച് സമ്മാനിക്കുന്നതാണ്. ലണ്ടന്‍ സിഡന്‍ഹാമിലെ സ്‌നാപ്പി സ്‌നാപ്‌സില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ഡോണി കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, വളയനാനിക്കല്‍ കുടുംബാംഗമാണ്. കുടുംബസമേതം ലണ്ടനില്‍ താമസിക്കുന്ന ഡോണി ആഗസ്റ്റ് 27 ന് നടന്ന യുക്മ കേരള പൂരം വള്ളംകളി മത്സരത്തിന്റെ ലോഗോ മത്സരത്തില്‍ പങ്കെടുത്ത് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായിരുന്നു.

പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ ആണ്. ഗ്ലോസ്റ്റര്‍ഷയറിലെ ചരിത്ര പ്രസിദ്ധമായ ചെല്‍റ്റന്‍ഹാമിലാണ് ഇക്കുറി യുക്മ ദേശീയ കലാമേളയുടെ അരങ്ങുണരുന്നത്. കുതിരയോട്ട മത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പേരു് കേട്ട ചെല്‍റ്റന്‍ഹാമിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, കലാമേള ദേശീയ കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവര്‍ അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions