അസോസിയേഷന്‍

ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രകടനം നടത്തി


ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ പ്രകടനം നടത്തി. കര്‍ണ്ണാടകത്തില്‍ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനില്‍ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മള്‍ നിലകൊള്ളുമെന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞു. ഇറാന്‍ പൗരനായ ആദില്‍, ജര്‍മന്‍ പൗരനായ മൈക്ക് കിലോക്ക്, മലയാളികളായ ഡോ ജെബിന്‍ താജ്, ലക്ഷ്മി രാജേഷ്, ബിന്നി, കെ. അബ്ദുല്‍ ഗഫൂര്‍, സുനില്‍ വാര്യര്‍, ഉമ്മര്‍ കോട്ടക്കല്‍, ഡിജോ സേവ്യര്‍, കരിം അബ്ദുല്‍ എന്നിവര്‍ സംസാരിച്ചു.

രാജേഷ് രാമന്‍ സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ആലപിച്ചതോട് കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. ഉമ്മര്‍ കോട്ടക്കല്‍, മണമ്പൂര്‍ സുരേഷ്, മിനി രാഘവന്‍, ജോസ് ആന്റണി, ഡിജോ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ലണ്ടന്‍ മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതികൂലമായ കാലാവസ്ഥയിലും Hyde Park Speakers' Corner ലെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു .

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions