അസോസിയേഷന്‍

റീജിയണല്‍ കലാമേളകളുടെ കലാശക്കൊട്ടുമായി സൂപ്പര്‍ സാറ്റര്‍ഡേ: മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ റീജിയണ്‍ കലാമേളകള്‍

പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ചു വരുന്ന റീജിയണ്‍ കലാമേളകളുടെ കലാശക്കൊട്ട് നാളെ നടക്കും. യുകെയുടെ ഹൃദയഭൂമിയില്‍ യുക്മയുടെ ഏറ്റവും ശക്തമായ റീജിയനുകളിലൊന്നായ മിഡ്‌ലാന്‍ഡ് റീജിയന്‍ കലാമേള വൂസ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള മാഞ്ചസ്റ്ററിലും, യോര്‍ക്ക്‌ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ കലാമേള റോഥര്‍ഹാമിലും നടക്കും.


യുക്മ മിഡ്‌ലാന്‍ഡസ് റീജിയണല്‍ കലാമേള നാളെ വൂസ്റ്ററില്‍ യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിക്കും. യുക്മ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, നാഷണല്‍ കലാമേള ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍ തുടങ്ങി യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികളും പ്രസ്തുത ചടങ്ങില്‍ സംബന്ധിക്കും. സമാപന സമ്മാനദാന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയാവും.

കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റീജിയണല്‍ കലാമേള കോര്‍ഡിനേറ്റര്‍ ഷാജില്‍ തോമസ് അറിയിച്ചു. കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോര്‍ജ് തോമസ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ ജോബി പുതുകുളങ്ങര എന്നിവര്‍ അറിയിച്ചു.

മിഡ്‌ലാന്‍ഡ്‌സ് കലാമേളയുടെ വേദിയുടെ വിലാസം:

NUNNERY WOOD SCHOOL,

SPETCHLEY ROAD,

WORCESTER,

WR5 2LT.


നാളെ നടക്കുന്ന രണ്ടാമത് കലാമേള നാഷണല്‍ സെക്രട്ടറിയുടെ റീജിയണായ നോര്‍ത്ത് വെസ്റ്റ് റീജിയണിലാണ്. നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള മാഞ്ചസ്റ്ററില്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. യുക്മ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, പി ആര്‍ ഒ അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ജാക്‌സണ്‍ തോമസ് മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. സമാപന സമ്മാനദാന സമ്മേളനത്തില്‍ യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് മുഖ്യാതിഥിയാകും.


റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണല്‍ കലാമേള കണ്‍വീനര്‍ സനോജ് വര്‍ഗീസ് അറിയിച്ചു. റീജിയണല്‍ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.

.
നോര്‍ത്ത് വെസ്റ്റ് കലാമേളയുടെ വേദിയുടെ വിലാസം:


PARRS WOOD HIGH SCHOOL & SIXTH FORM,

WILMSLOW ROAD,

MANCHESTER,

M20 5PG.

യുക്മയുടെ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ്‍ കലാമേള റോഥര്‍ഹാമില്‍ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ മറ്റ് ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും.


യോര്‍ക് ഷെയര്‍ റീജിയണ്‍ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യന്‍, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.


യോര്‍ക് ഷെയര്‍ കലാമേളയുടെ വേദിയുടെ വിലാസം:


CLIFTON COMMUNITY SCHOOL,

CLIFTON,ROTHERHAM,

S65 2SN.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions