യുകെ മലയാളികളെ തേടി വീണ്ടും ഒരു മരണവാര്‍ത്ത. സ്‌കോട്ട് ലന്റിലെ എഡിന്‍ബറോയില്‍ താമസിച്ച് വരുന്ന റാന്നി സ്വദേശിയാണ് മരണത്തിന് കീഴടങ്ങിയത്. റാന്നി അയത്തല സ്വദേശി സാബു എബ്രഹാ(61)മാണ് വ്യാഴാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്.
ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. റാന്നി മൂലേത്തറ കുടുംബാംഗമാണ് സാബു. ഭാര്യ തിരുവല്ല സ്വദേശി സൂസന്‍ സാബു. അഞ്ജു സാബു, അനു സാബു എന്നിവര്‍ മക്കളാണ്. സാബു കെയര്‍ഹോമിലും ഭാര്യ നഴ്‌സായും ജോലി നോക്കി വരുകയായിരുന്നു.
സാബുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ 1 ചൊവ്വാഴ്ച്ച സെന്റ് മാര്‍ക്‌സ് കോപ്ടിക് ചര്‍ച്ചിലാണ് സംസ്‌കാര ശ്രൂശ്രൂഷകള്‍ നടക്കുക. പിന്നീട് ഉച്ചക്ക് 1.30 ന് ഹേഫീല്‍ഡ് സെമിക്കേരിയില്‍ ആണ് സംസകാരം നടത്തുക. ശവസംസ്‌കാര ശുശ്രുഷ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപോലീത്തയുടെ കര്‍മ്മികത്തിലും, ഫാ:ജോമോന്‍ പുന്നൂസ്, ഫാ:തോമസ് മണിമല, ഫാ :ബിനോയ് അലക്‌സാണ്ടര്‍, ഫാ :സജി എബ്രഹാം, ഫാ: നിധിന്‍ സണ്ണി, ഫാ :മാത്യൂസ് എന്നിവരുടെ സഹകര്‍മ്മികത്തിലും നടത്തപ്പെടുന്നു. സാബു എബ്രഹാം റാന്നി ഐത്തല സെന്റ് : കുര്യാക്കോസ് ക്‌നാനായ പള്ളി ഇടവക അംഗമാണ്.
അഡ്രസ്: Wake and church Service: St Marks Coptic Church Link Street Kirkcaldy KY 1QE, Burial Service: Hayfield Cemetery