കാന്‍സര്‍ ബാധിച്ച് മരിച്ച റാന്നി സ്വദേശി സാബു എബ്രഹാമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ഇന്നലെ സെന്റ് മാര്‍ക്സ് കോപ്ടിക് ചര്‍ച്ചില്‍ നടന്ന സംസ്‌കാര ശ്രുശ്രൂഷകളിലും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളിലും നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.
സംസ്‌കാര ശുശ്രുഷ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപോലീത്തയുടെ കര്‍മ്മികത്തിലും, ഫാ:ജോമോന്‍ പുന്നൂസ്, ഫാ:തോമസ് മണിമല, ഫാ :ബിനോയ് അലക്സാണ്ടര്‍, ഫാ :സജി എബ്രഹാം, ഫാ: നിധിന്‍ സണ്ണി, ഫാ :മാത്യൂസ് എന്നിവരുടെ സഹകര്‍മ്മികത്തിലും ആണ് നടന്നത്.
റാന്നി അയത്തല സ്വദേശി സാബു എബ്രഹാം(61) കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. റാന്നി മൂലേത്തറ കുടുംബാംഗമാണ് സാബു. ഭാര്യ തിരുവല്ല സ്വദേശി സൂസന്‍ സാബു. അഞ്ജു സാബു അനു സാബു എന്നിവര്‍ മക്കളാണ്.സാബു കെയര്‍ഹോമിലും ഭാര്യ നഴ്സായും ജോലി നോക്കി വരുകയായിരുന്നു. റാന്നി ഐത്തല സെന്റ് : കുര്യാക്കോസ് ക്നാനായ പള്ളി ഇടവക അംഗമായിരുന്നു.