വിദേശം

ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 മരണം


ഡൊഡോമ : ടാന്‍സാനിയയില്‍ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 പേര്‍ കൊല്ലപ്പെട്ടു. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. ബുകോബ നഗരത്തിലെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. 43 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 24 പേരെ രക്ഷപെടുത്തി. പ്രിസിഷന്‍ എയറിന്റെ എ.ടി.ആര്‍ - 42 വിമാനമാണ് തകര്‍ന്നത്.

വിമാനം പൂര്‍ണ്ണമായും തടാകത്തില്‍ മുങ്ങിയ നിലയിലാണ്. വിമാനത്തിന്‍റെ പിന്‍ചിറക് മാത്രമാണ് തടാകത്തിന് മുകളില്‍ കാണാന്‍ കഴിയുന്നത്. രണ്ട് പൈലറ്റുമാര്‍ രക്ഷപ്പെട്ടതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും പിന്നീട് ഇവര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.50ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഡാസ് എസ് സലാമില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഈ വിമാനം.

ബുക്കോബ വിമാനതാവളത്തിന്‍റെ റണ്‍വേ തന്നെ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്‍റെ കരയിലാണ്. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. അപകട സ്ഥലം സന്ദര്‍ശിച്ച ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ബുകോബ വിമാനത്താവളം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനാണ് പ്രിസിഷന്‍ എയര്‍.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions