വൂസ്റ്ററില്‍ അന്തരിച്ച പാലക്കാട് സ്വദേശിയായ സതീഷ് തോമസി(42)ന് വൂസ്റ്റര്‍ മലയാളി സമൂഹം വിട നല്‍കാന്‍ ഒരുങ്ങുന്നു. നവംബര്‍ 23 ബുധനാഴ്ച സെന്റ് ജോര്‍ജ് കാതലിക് ചര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 11.30 മുതല്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. ആസ്റ്റ്വൂഡ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
യുകെ മലയാളി സമൂഹം ഏറെ ഞെട്ടലോടെയാണ് സതീഷിന്റെ വിയോഗ വാര്‍ത്ത കേട്ടത്. മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടില്‍ ടി തോമസ് ഫിലോമിന തോമസ് ദമ്പതികളുടെ മകനാണ്. കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്.ഈ അടുത്തകാലത്താണ് ജോലിക്കായി കുടുംബസമേതം സതീഷ് യുകെയില്‍ എത്തിയത്.
ഞായറാഴ്ച വൈകീട്ട് ഭാര്യ ഡ്യൂട്ടിയിലായിരിക്കേ സംസാരിക്കുമ്പോള്‍ സതീഷിന്റെ ശാരീരിക അസ്വസ്ഥതകള്‍ ബോധ്യപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട് തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയുമായിരുന്നു.
ഭാര്യ നിമ്മി, രണ്ടു മക്കള്‍.