വിദേശം

യോര്‍ക്കില്‍ കാമില്ലയ്‌ക്കൊപ്പം പൊതുജനങ്ങളെ കാണവെ ചാള്‍സ് രാജാവിന് നേരെ മുട്ടയേറ്!


ഭാര്യ കാമില്ലയ്‌ക്കൊപ്പം യോര്‍ക്കില്‍ പൊതുജനങ്ങളെ കാണവെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും ചാള്‍സ് രാജാവിനെ ലക്ഷ്യമിട്ടു മുട്ടയേറ്! ഭാഗ്യം കൊണ്ട് മുട്ട രാജാവിന്റെ ദേഹത്ത് കൊള്ളാതെ നിലത്തുവീണു. ചാള്‍സിന്റെ തൊട്ടടുത്ത് കൂടെ പാഞ്ഞ മുട്ട ദേഹത്ത് കൊള്ളാതെ നിലത്ത് വീണ് പൊട്ടി. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ അംഗമായ പാട്രിക് തെല്‍വെല്ലാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്.


ആള്‍ക്കൂട്ടത്തില്‍ നിന്നും പോലീസ് അക്രമിയെ കണ്ടെത്തി പിടികൂടി. പ്രകൃതിസംരക്ഷണത്തില്‍ സജീവമായി ഇടപെടുന്ന രാജാവിന്റെ അടുത്തുകൂടി കടന്നുപോകുന്ന മുട്ടകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറിഞ്ഞ നാല് മുട്ടയും രാജാവിന്റെ ദേഹത്ത് ഭാഗേയം കൊണ്ട് കൊണ്ടില്ല. ഒരു മുട്ട അദ്ദേഹത്തിന്റെ കാലിനു അരികില്‍ വീണ് പൊട്ടുകയും ചെയ്തു. നിലത്ത് വീണ മുട്ട നോക്കിയ ശേഷം രാജാവ് തന്റെ പരിപാടികളുമായി മുന്നോട്ട് നീങ്ങി.


പിന്നാലെയാണ് ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും പാട്രിക് തെല്‍വെല്ലിനെ പോലീസ് പൊക്കിയത്. മുന്‍പ് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍.


പോലീസ് വാഹനത്തില്‍ തെല്‍വെല്ലിനെ സ്ഥലത്ത് നീക്കും പോലീസ് നീക്കി. പൊതുസമാധാന പ്രശ്‌നം സൃഷ്ടിച്ചതിന് 23-കാരനെ അറസ്റ്റ് ചെയ്തയായി പോലീസ് സ്ഥിരീകരിച്ചു. എക്‌സ്റ്റിംഗ്ഷന്‍ റെബലിയന്റെ ഭാഗമായി മുന്‍പ് പല തവണ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.


എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് രാജാവ് യോര്‍ക്കിലെത്തിയത്. അടുത്ത മേയിലാണ് ചാള്‍സിന്റെ കിരീടധാരണം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions