വിദേശം

അല്ലാഹു അക്ബര്‍ വിളിച്ച് ബ്രസല്‍സിലെ റെയില്‍വേ സ്റ്റേഷന് സമീപം പൊലീസ് ഓഫീസറെ കുത്തികൊന്നു; പ്രതിയെ വെടിവച്ചു വീഴ്ത്തി


യൂറോപ്പില്‍ വീണ്ടും ഭീകരാക്രമണം. ബ്രസല്‍സിലെ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് പൊലീസുകാരനെ യുവാവ് കുത്തി കൊലപ്പെടുത്തി. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമിക്കുമ്പോള്‍ യുവാവ് ഉച്ചത്തില്‍ അള്ളാഹൂ അക്ബര്‍ എന്നു വിളിച്ചിരുന്നതായി ദൃക് സാക്ഷികള്‍ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന് മാരകമായി കുത്തേറ്റപ്പോള്‍ മറ്റേയാള്‍ക്ക് അരയ്ക്കാണ് കുത്തേറ്റത്. സമീപമുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയെ വെടിവച്ചു വീഴ്ത്തി.

പ്രോസ്‌ക്യൂട്ടറുടെ ഓഫീസ് കേസ് ഏറ്റെടുത്തു. വ്യാഴാഴ്ച രാവിലെ അക്രമി പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതായും ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ ചികിത്സ തേടാന്‍ തയ്യാറാണെന്നറിയിച്ചതോടെ വിട്ടയച്ചു.

ഇന്നലെ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചാണ് അക്രമം നടത്തിയതെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ പറയുന്നു. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ബെല്‍ജിയന്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

അക്രമം ഒരിക്കലും അനുവദിക്കില്ലെന്നും കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ബ്രസല്‍സ് മേയറുമായും പോലീസ് മേധാവിയുമായും താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions