അസോസിയേഷന്‍

സ്വാമി വിവേകാനന്ദ നഴ്‌സിംഗ് സ്‌കൂള്‍ 1996 -1999 ബാച്ചിന്റെ ഇരുപതാമത് സംഗമം 18ന് ഹാരോഗേറ്റില്‍

സ്വാമി വിവേകാനന്ദ നഴ്‌സിംഗ് സ്‌കൂളിന്റെ 1996-1999 ബാച്ചില്‍ നഴ്‌സിംഗ് പഠിച്ചിറങ്ങിയ സഹപാഠികള്‍ നവംബര്‍ 18 മുതല്‍ നവംബര്‍ 21 വരെ ഹാരോഗേറ്റില്‍ സംഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നതും വസിക്കുന്നവരുമായ സ്‌നേഹിതരാണ് സംഗമത്തിനായി ഹാരോഗേറ്റില്‍ എത്തിച്ചേരുന്നത്. സംഗമത്തില്‍ പ്രശസ്ത സിനിമാ താരം ഡേവിഡ് ജോണ്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇരുപതാമത് സംഗമമാണ് ഇത്തവണ നടക്കുന്നത്. 20 വര്‍ഷങ്ങളായിട്ടും വിവേകാനന്ദയില്‍ കെട്ടിയിട്ട മനസ്സുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ താമസിക്കുന്ന ചങ്ങാതിമാരാണ് വീണ്ടും ഒത്തു കൂടുന്നത്. നഴ്‌സിംഗ് പഠനകാലത്തിന് ശേഷം വിവിധ രാജ്യങ്ങളായ കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുമ്പോഴും തങ്ങളുടെ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഓരോ സംഗമത്തിനും ഒരുമിച്ച് ചേരാന്‍ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. മൂന്ന് ദിവസം പഠനകാലത്തെപ്പോലെ എല്ലാം മറന്ന് അടിച്ചു പൊളിക്കാനാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം :

West end outdoor cetnre

Wagtails,

Thruscross,

Harrogate

HG3 4BA

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions