ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് സ്രാമ്പിക്കല്‍ ഏലിക്കുട്ടി മാത്യു (89) നിര്യാതയായി. സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. പൂവരണി പൂവത്താനി മാപ്പലകയില്‍ കുടുംബാംഗമാണ്. ഭവനത്തിലെ ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിക്കുകയും തുടര്‍ന്ന് മൃത സംസ്‌കാര ശുശ്രൂഷകള്‍ ഉരുളികുന്നം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടത്തപെടുകയും ചെയ്യും. മറ്റു മക്കള്‍ പരേതനായ മാത്യൂസ്, ജോണ്‍സണ്‍, ഷാജി, ബിജു, ജിപ്‌സണ്‍. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കുവാനായി മാതാവ് ഏലിക്കുട്ടി നേരത്തെ ബ്രിട്ടനിലെത്തിയിരുന്നു. സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. തോമസ് വാലുമ്മേല്‍ വികാരി സെന്റ് ജോര്‍ജ് പള്ളി ഉരുളികുന്നം - 9446126 556