വിദേശം

കോവിഡ് ടിക്കറ്റ് റിഫണ്ട്: എയര്‍ ഇന്ത്യ 1,000 കോടി നല്‍കണമെന്ന് യു.എസ്

വാഷിംഗ്ടണ്‍: കോവിഡ് കാലത്ത് ഫ്ലൈറ്റ് സര്‍വീസുകള്‍ റദ്ദാക്കുകയും മാറ്റം വരുത്തുകയും ചെയ്തതിന്റെ പേരില്‍ ടിക്കറ്റ് റിഫണ്ടും പിഴയുമായി എയര്‍ ഇന്ത്യ 1000 കോടി രൂപയോളം നല്‍കണമെന്ന് അമേരിക്ക. റിഫണ്ട് ഇനത്തില്‍ 121.5 മില്യണ്‍ ഡോളറും (ഏകദേശം 988.5 കോടി രൂപ) റിഫണ്ട് നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തിന് 1.4 മില്യണ്‍ ഡോളറും (ഏകദേശം 11.38 കോടി രൂപ) നല്‍കണമെന്നാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ അടക്കം ആറ് എയര്‍ലൈന്‍സ് കമ്പനികള്‍ക്കാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസ്. ആറ് കമ്പനികള്‍ക്കും കൂടി 600 മില്യണ്‍ ഡോളര്‍ ആണ് പിഴയിട്ടിരിക്കുന്നത്. ഫ്രണ്ടിയര്‍, ടിഎപി പോര്‍ചുഗല്‍, എയ്‌റോ മെക്‌സിക്കോ, എല്‍ എഐ, അവിയാന്‍ക എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റ് കമ്പനികള്‍.

എയര്‍ ഇന്ത്യയുടെ 'റിഫണ്ട് ഓണ്‍ റിക്വസ്റ്റ്' നയം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയത്തിന് വിരുദ്ധമാണ്. യു.എസില്‍ വിമാന സര്‍വീസ് റദ്ദാക്കുകയും മാറ്റം വരുത്തുകയോ ചെയ്താല്‍ ടിക്കറ്റ് റിഫണ്ട് ചെയ്യാന്‍ കമ്പനി നിയമപരമായി ബാധ്യസ്ഥമാണ്.

അതേസമയം, എയര്‍ ഇന്ത്യ വരുത്തിയ ഈ ബാധ്യത ടാറ്റ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് മുന്‍പുള്ളതാണ്. എയര്‍ ഇന്ത്യയ്‌ക്കെതിരെ 1900ലേറെ റിഫണ്ട് പരാതികളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പരാതിക്കാര്‍ക്ക് റിഫണ്ട് എന്ന് നല്‍കുമെന്നതില്‍ എയര്‍ ഇന്ത്യ കൃത്യമായ സമയം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരുന്നില്ല. എയര്‍ ഇന്ത്യയുടെ റിഫണ്ട് നയത്തിന് വിരുദ്ധമായി, എയര്‍ ഇന്ത്യ സമയബദ്ധിതമായി റിഫണ്ട് നല്‍കിയിരുന്നില്ല.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions