വിദേശം

വണ്‍ ലൗ ആം ബാന്‍ഡ്: ഖത്തര്‍ വിരട്ടി; യൂറോപ്യന്‍ താരങ്ങള്‍ മെരുങ്ങി

ദോഹ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വീണ്ടും മറ്റൊരു നിയന്ത്രണം കൂടി. സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിക്കുന്ന നിയമങ്ങളുള്ള രാജ്യമായ ഖത്തറില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന വണ്‍ ലവ് ആംബാന്‍ഡ് ധരിക്കുന്നത് ഫിഫ വിലക്കി. ഖത്തറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് വിവരം.

യൂറോപ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ പ്രത്യേകിച്ച് ക്യാപ്റ്റന്‍മാരാണ് ഇത്തരത്തില്‍ ആം ബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ന് കളത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, നെതര്‍ലന്‍ഡ്‌സിന്റെ വിര്‍ജില്‍ വാന്‍ ഡിക്ക് തുടങ്ങിയ പ്രശസ്ത കളിക്കാര്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാന്‍ഡ് കൈയിലുണ്ടാകുമെന്ന വാശിയിലായിരുന്നു ഹാരി കെയിന്‍.

ഹാരി കെയിന്‍ ആംബാന്‍ഡ് ധരിച്ചാല്‍ ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കുമായിരുന്നു. രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ 'വണ്‍ലൗ' ബാന്‍ഡ് ധരിച്ചാല്‍ മറ്റൊരു മഞ്ഞക്കാര്‍ഡും, പിന്നാലെ മൂന്നാം മത്സരത്തില്‍ വിലക്കും വരുമായിരുന്നു.

പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും റെയിന്‍ബോ ആംബാന്‍ഡ് ധരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍.
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആംബാന്‍ഡ് ധരിക്കുന്ന കളിക്കാര്‍ നീക്കം ആരംഭിച്ചത് നെതര്‍ലാന്‍ഡ്‌സ് ആണ്, അതിനുശേഷം ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇതിനു വലിയ പിന്തുണ ലഭിച്ചിരുന്നു.

എന്നാല്‍, കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇത്തരത്തില്‍ ബാന്‍ഡ് ധരിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions