വിദേശം

സംഗീത റിയാലിറ്റി ഷോയിലൂടെ താരമായ കന്യാസ്ത്രീ തിരുവസ്ത്രമുപേക്ഷിച്ചു ഹോട്ടല്‍ ജീവനക്കാരിയായി


സംഗീത റിയാലിറ്റി ഷോയിലൂടെ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച താരമായ കന്യാസ്ത്രീ തിരുവസ്ത്രമുപേക്ഷിച്ചു ഹോട്ടല്‍ ജീവനക്കാരിയായി. ദി വോയ്‌സ് എന്ന സംഗീത പരിപാടിയിലൂടെ താരമായ സിസ്റ്റര്‍ ക്രിസ്റ്റീന സൂസിയയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഹോട്ടലിലെ ജീവനക്കാരി ആയിരിക്കുന്നത്.

ദി വോയിസ് ഓഫ് ഇറ്റലി എന്ന സംഗീത പരിപാടിയിലെ വിജയി ആയിരുന്ന കന്യാസ്ത്രീയാണ് സ്‌പെയിനില്‍ ഹോട്ടല്‍ ജീവനക്കാരിയായി മുന്നോട്ട് പോകുന്നത്. മത്സരത്തില്‍ ക്രിസ്റ്റീനയ്ക്ക് പിന്തുണയുമായി ബാക്ക് സ്റ്റേജില്‍ മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകളെത്തിയതും വലിയ ചര്‍ച്ചയായിരുന്നു. 25ാം വയസിലായിരുന്നു ക്രിസ്റ്റീനയുടെ ജീവിതം മാറിമറിഞ്ഞത്.

കര്‍ദ്ദിനാള്‍മാര്‍ അടക്കമുള്ളവര്‍ ക്രിസ്റ്റീനയുടെ നേട്ടത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു. സംഗീത പരിപാടിയിലെ മിന്നുന്ന പ്രകടനത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്ന് പ്രശംസയും ചിലരില്‍ നിന്ന് കടുത്ത വിമര്‍ശനവും ക്രിസ്റ്റീന നേരിട്ടിരുന്നു. മിലാനിലെ ഉറുസുലിന്‍ സിസ്റ്റേര്‍സ് ഓഫ് ദി ഹോളി ഫെയ്ത്ത് കോണ്‍വെന്റിലെ അംഗമായിരുന്നു ക്രിസ്റ്റീന. പരിപാടിയിലെ വിജയത്തിന് ശേഷം സിസ്റ്റര്‍ ക്രിസ്റ്റീന ആല്‍ബം ചെയ്തിരുന്നു. മഡോണയുടെ ലൈക്ക് എ വിര്‍ജിന്‍ എന്ന ഗാനത്തിന്റെ കവര്‍ സോംഗ് അടക്കമുള്ള ഈ ആല്‍ബം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇറ്റാലിയന്‍ ടോക് ഷോയിലാണ് താന്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച വിവരം ക്രിസ്റ്റീന പങ്കുവച്ചത്.

ഞായറാഴ്ചയാണ് 34കാരിയായ ക്രിസ്റ്റീന ഇക്കാര്യം തുറന്ന് പറഞ്ഞത്. ഹൃദയത്തിന് പറയാനുള്ളത് ധൈര്യത്തോടെ കേള്‍ക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്ന് ക്രിസ്റ്റീന ടോക്ക് ഷോയില്‍ പറയുന്നു. മാറ്റം എന്നുള്ളത് പരിണാമത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് പേടിപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതുന്നതിനേക്കാളും തന്നെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥ നേരിടേണ്ടി വരുന്നതിനാലാണ് മാറ്റം പേടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിശ്വാസം ഉപേക്ഷിച്ചിട്ടില്ലെന്നും കന്യാസ്ത്രീ പട്ടം മാത്രമാണ് ഉപേക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. സംഗീതത്തില്‍ കരിയര്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ വിശദമാക്കി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions