വിദേശം

മൊറോക്കോയോട് തോല്‍വി; ബ്രസല്‍സില്‍ ബെല്‍ജിയം ആരാധകരുടെ അഴിഞ്ഞാട്ടം

ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ദുര്‍ബലരായ മൊറോക്കോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ അഴിഞ്ഞാട്ടം. കിരീട പ്രതീക്ഷയുമായി എത്തിയ ലോക രണ്ടാം റാങ്കുകാരുടെ വീഴ്‌ചയില്‍ കുപിതരായാണ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടത്. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്‍കി.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള ബെല്‍ജിയത്തെ തകര്‍ത്തത്. ഇതോടെ ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി. ആദ്യ മത്സരത്തില്‍ ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ബെല്‍ജിയം മൂന്നാം സ്ഥാനത്താണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions