ഫിലാഡല്‍ഫിയ: ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് വില്ലേജില്‍ പള്ളിപ്പാട് തേവലപ്പുറത്ത് വീട്ടില്‍ പരേതനായ ഔസേഫ് ഗീവര്‍ഗീസിന്റെയും കുഞ്ഞമ്മ ഗീവര്‍ഗീസിന്റെയും മകന്‍ രാജു വര്‍ഗീസ് (79) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. തിരുവല്ല തലവടി ഏഴരപ്പറയില്‍ അന്നമ്മ രാജുവാണ് ഭാര്യ. പരേതന്‍ ഫിലാഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് (ഡെവെറോക്സ് അവന്യു) ഇടവകാംഗമായിരുന്നു.
മക്കള്‍: രാജി ജേക്കബ്, ഷാജി രാജു, സജി വര്‍ഗീസ്, റിജോ വര്‍ഗീസ്
മരുമക്കള്‍: ജേക്കബ് ബി, പ്രിയ ഷാജി, ജിജി ജോസഫ്, ജോയ്‌സ് വര്‍ഗീസ്.
പൊതു ദര്‍ശനവും ശുശ്രൂഷകളും: നവംബര്‍ 30, 2022 ബുധനാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെയുള്ള സമയങ്ങളില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും (1009 Unruh Ave, Philadelphia, PA 19111)
സംസ്കാര ശുശ്രൂഷകള്‍: ഡിസംബള്‍ 1ന് വ്യാഴാഴ്ച രാവിലെ 9 30 മുതല്‍ 11 30 വരെ ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് (4136 Hulmeville Road, Bensalem, PA 19020) നടത്തപ്പെടും. തുടര്‍ന്ന്, 12 മണിക്ക് റിച്ച്ലിയു റോഡിലുള്ള റോസ്‌ഡെയ്‌ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യും. (3850 Richlieu Road ,Bensalem, PA 19020).