യുകെ മലയാളി സമൂഹത്തിനു നടുക്കമായി മറ്റൊരു ദുഃഖവാര്‍ത്ത. സ്റ്റുഡന്റ് വിസയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിവര്‍പൂളിന് അടുത്ത വിരാളിലാണ് സംഭവം.
സംഭവമറിഞ്ഞു നിരവധി മലയാളികള്‍ ലിവര്‍പൂളില്‍ നിന്നും ബര്‍കെന്‍ഹെഡില്‍ നിന്നും വിരാളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പത്തുമണിയോടെയാണ് വാര്‍ത്ത പുറത്തുവന്നത്. യുവാവിന്റെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ് എന്നാണ് വിവരം.
സ്റ്റുഡന്റ്‌റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു കെയര്‍ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. കാര്യമായ സൗഹൃദവലയം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
കടബാധ്യതയുമായി യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കാര്യമായ ജോലി ലഭിക്കാതെ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നു പോകുന്നത്. വാടകയും ബില്ലുകളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ നരകയാതനയിലാണ് പലരും. ജോലി കിട്ടാത്തതും കോഴ്സുകള്‍ കൃത്യമായി ഫോളോ ചെയ്യാന്‍ പറ്റാത്തതും വലിയ തിരിച്ചടിയാണ്.