ചരമം

മകളോടൊപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ അമ്മയ്ക്ക് ആകസ്മിക മരണം


മകളോടൊപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ വീട്ടമ്മയ്ക്ക് ആകസ്മിക മരണം. ആഗസ്റ്റില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം മടവൂര്‍ സ്വദേശിയായ ശാന്ത മാധവന്‍(68 ) ആണ് ഇന്നലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസമായി അസ്വസ്ഥത തോന്നിയ ശാന്ത രണ്ടു ദിവസമായി ആശുപത്രി നിരീക്ഷണത്തില്‍ ആയിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ പൊടുന്നനെ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. നേരത്തെ കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ശാന്തക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വിവരം.

മകള്‍ സിന്ധു രാജേഷിന്റെ പ്രസവ സംബന്ധമായ സഹായത്തിനു വേണ്ടിയാണു ശാന്ത യുകെയില്‍ എത്തിയത്. അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ കഴിയുന്ന സിന്ധുവിനേയും ഭര്‍ത്താവ് രാജേഷ് റോഷനെയും ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പരിചയക്കാരും.


ആശുപത്രിയില്‍ ഉള്ള മൃതദേഹം ഫ്യൂണറല്‍ കെയറിനെ ഏല്‍പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് മുന്നോടിയായി സിന്ധുവിന്റെ നവജാത ശിശുവിന് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ എംബസിക്ക് എത്തിച്ചിരിക്കുകയാണ്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions