ചരമം

മലയാളി ദമ്പതികളുടെ നവജാത ശിശുവിന് കേറ്ററിംഗ് മലയാളികള്‍ വിട നല്‍കി

വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തിയ മലയാളി ദമ്പതികളുടെ നവജാത ശിശുവിന് കേറ്ററിംഗ് മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. ബിനോയി-ഡയാന ദമ്പതികളുടെ കുഞ്ഞാണ് യാത്രയായത്. ഇക്കഴിഞ്ഞ 23 തിയതി കേറ്ററിംഗ് ജനറല്‍ ആശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിന് വൈകാതെ തന്നെ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക ആയിരുന്നു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഫലം കണ്ടില്ല . അങ്ങനെ 13ദിവസത്തിന് ശേഷം അസ്ട്രൈഡ് എന്ന ആ കുരുന്നു ദൈവ സന്നിധിയിലേക്ക് യാത്രയായി. ഇരുവര്‍ക്കും എല്ലാ പിന്തുണയുമായി കേറ്ററിംഗ് മലയാളി സമൂഹം ഒപ്പമുണ്ടായിരുന്നു.

കുഞ്ഞിന്റെ മരണമറിഞ്ഞ നിമിഷം മുതല്‍ ഇന്നലെ ഉച്ചക്ക് നടന്ന സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് ശേഷവും മലയാളി സമൂഹം എല്ലാ പിന്തുണയുമായി കൂടെ നിന്നു.

മരണത്തിന്റെയും ഉദ്ധാനത്തിന്റെയും ഇടയിലുള്ള യാത്ര ആസ്ട്രിഡ് വളരെ വേഗം സഞ്ചരിച്ചു തീര്‍ത്തെന്ന ഓര്‍മ്മപ്പെടുത്തല്‍ വൈദികര്‍പങ്കുവച്ചു.


നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായി എത്തിയ കുടുംബം കോര്‍ബിനില്‍ താമസമാക്കിയതിനാല്‍ കേറ്ററിങ്ങില്‍ അധികം പേര്‍ക്കും ഇവരെ അറിയുമായിരുന്നില്ല.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions