മകളെ സഹായിക്കാന്‍ നാട്ടില്‍ നിന്നെത്തി ആകസ്മിക മരണത്തിനു കീഴടങ്ങിയ സ്ലോയിലെ ശാന്ത മാധവ(68)ന് ആദരാഞ്ജലി അര്‍പ്പിച്ച് യുകെ മലയാളികള്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ എത്തിയ അമ്മയാണ് ഡിസംബര്‍ അഞ്ചിന് വിടവാങ്ങിയത്.
മാധവന്റെ മൃതദേഹം വ്യാഴാഴ്ച സംസ്‌കരിക്കും. തിരുവനന്തപുരം മടവൂര്‍ എംഎസ് ഭവനില്‍ വി. മാധവന്റെ ഭാര്യയാണ് ശാന്തയ്ക്ക്. മൃതദേഹം നാളെ രാവിലെ നാട്ടില്‍ എത്തിക്കും. തുടര്‍ന്ന് ഉള്ളൂര്‍ ശിവ ശക്തി നഗറിലെ ശിവ ഭദ്രം വീട്ടില്‍ രാവിലെ 10 മണിക്ക് മരണാന്തര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം 11.30ന് ശാന്തി കവാടത്തില്‍ .
മകള്‍ സിന്ധു രാജേഷിന്റെ പ്രസവ സംബന്ധമായ സഹായത്തിനു വേണ്ടിയാണു ശാന്ത യുകെയില്‍ എത്തിയത്. അപ്രതീക്ഷിത മരണം മുന്നില്‍ എത്തിയതോടെ മകള്‍ സിന്ധുവും ഭര്‍ത്താവ് രാജേഷ് റോഷനും ആശ്വാസമേകാന്‍ ഉള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പരിചയക്കാരും.
നാട്ടിലെ സംസ്‌കാര കര്‍മങ്ങള്‍ക്ക് മകള്‍ സിന്ധുവും മരുമകന്‍ രാജേഷ് റോഷനും അവരുടെ കുഞ്ഞും യാത്ര തിരിക്കുന്നുണ്ട്. മറ്റ് മക്കള്‍: ബൈജു മാധവന്‍, ബിന്ദു അനില്‍കുമാര്‍. മരുമക്കള്‍: ജയന്തി, അനില്‍കുമാര്‍.