മകന്റെ കുഞ്ഞിനെ സ്‌കൂളിലാക്കാന്‍ പോകവേ കോട്ടയം സ്വദേശി ലണ്ടനില്‍ കുഴഞ്ഞു വീണു മരിച്ചു. ആകസ്മിക മരണം ലണ്ടന് സമീപം ഹാരോവിലെ പിന്നെറില്‍ നിന്നും ആണ്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയി(67)ലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്.
കുഴഞ്ഞു വീണ അദ്ദേഹത്തെ രക്ഷിക്കാന്‍ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കി. തുടര്‍ന്ന് നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.
നേരത്തേയും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് നേരത്തെ അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി കാത്തിരിക്കവേയാണ് വേര്‍പാട്.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. അസോസിയേഷന്‍ അംഗങ്ങള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ട്.